ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയെ ട്രോളി ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. ഗണപതി മുത്താണെന്നാണ് പറഞ്ഞത് മിത്താണെന്നല്ല എന്ന് പ്രകാശ് ബാബു പരിഹസിച്ചു. ഇതുകൊണ്ടൊന്നും പ്രതിഷേധം അടങ്ങില്ല, ഗണപതി പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വ. പ്രകാശ് ബാബുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഉഫ്ഫ്…
നിലപാടുകളുടെ രാജകുമാരൻ….
ഗണപതി മിത്താണെന്ന് ഞാനും ഷംസീറും പറഞ്ഞിട്ടില്ലെന്ന്, എം.വി.ഗോവിന്ദൻ..
പറഞ്ഞത് ഗണപതി മുത്താണ് എന്നാണ്, വിശ്വാസികൾക്ക് തെറ്റിപ്പോയതാ…
കാലം മാറിയതറിയാത്ത കുറെ പമ്പരവിഢികൾ കൈയ്യടിക്കാനും ന്യായീകരിക്കാനുമുള്ള കാലത്തോളം ഇവർക്കൊക്കെ എന്തും വിളിച്ചു പറയാനാകും. ആത്മാഭിമാനമുള്ള വിശ്വാസികൾ നിവർന്നു നിന്ന തോട് കൂടി എം.വി.ഗോവിന്ദൻ്റെ നട്ടെല്ലിൻ്റെ ബലം കേരളീയർക്ക് മനസ്സിലായി.ഷംസീർ അല്ല ഏത് കൊമ്പത്തെ മോനായാലും മിത്ത് പരാമർശം പിൻവലിച്ച് മാപ്പു പറയുന്നതുവരെ പ്രതിഷേധം തുടരും…
Post Your Comments