KeralaLatest NewsIndia

കെ കരുണാകരന്റെ മകളെന്ന് പറഞ്ഞു പ്രവർത്തിക്കും, മുലപ്പാൽ കുടിച്ച് വളർന്നവർ ഉണ്ടെങ്കിൽ പദ്മജയെ തടഞ്ഞ് നോക്ക്:പ്രകാശ് ബാബു

ബിജെപിയിൽ ചേർന്നതിന് പദ്മജ വേണുഗോപാലിനെ തന്തയ്ക്ക് പിറക്കാത്തവൾ എന്ന് സംബോധന ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ശക്തമാണ്. ഇതുവരെ കോൺഗ്രസ് പ്രവർത്തകയായിരുന്ന അവർ നരേന്ദ്രമോദി നയിക്കുന്ന ബിജെപിയിൽ ചേർന്നതോടെ ബിജെപിയുടെ സംരക്ഷണം അവർക്കുണ്ടാവുമെന്നും അവരെ തടയാൻ തന്റേടമുള്ളവർ തടയാനും വെല്ലുവിളിച്ച് അഡ്വ. പ്രകാശ് ബാബു രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

യൂത്ത് മാങ്കൂട്ടത്തോടാണ്…..
ഇത് പത്മജ വേണുഗോപാൽ.
D/o കെ.കരുണാകരൻ, അതായത് കോൺഗ്രസിൻ്റെ ഏറ്റവും സമുന്നത നേതാക്കളിൽ ഒരാളും മുൻ മുഖ്യമന്ത്രിയുമായ ശ്രീ. കണ്ണോത്ത് കരുണാകരൻ്റെ മകൾ തന്നെ….
പക്ഷെ ഈ നിമിഷം മുതൽ ലോകാരാധ്യനായ നരേന്ദ്രമോദി ജി, ജെ.പി.നദ്ദാ ജി തുടങ്ങിയ നേതാക്കൾ നയിക്കുന്ന ബിജെപിയിൽ അംഗമാണ്..
അച്ഛൻ്റെ പേര് കെ.കരുണാകരൻ എന്ന് പറഞ്ഞു കൊണ്ട് തന്നെ നാളെ മുതൽ കേരളത്തിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും. ആരാണ് തടയുന്നതെന്ന് കാണാൻ ആഗ്രഹമുണ്ട്. മുലപ്പാൽ കുടിച്ച് വളർന്നവർ യൂത്ത് കോൺഗ്രസിലുണ്ടെങ്കിൽ തടഞ്ഞൊന്ന് കാണിക്ക് .

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ്റെ നാട്ടിൽ ഒരാൾ AK ആൻ്റണിയാണ് അച്ഛൻ്റെ പേര് എന്ന് പറഞ്ഞ് ജനവിധി തേടുന്നുണ്ട്, അറിയുമോ ആവോ? അവരെ തടഞ്ഞില്ല പിന്നല്ലെ പത്മജയെ തടയാൻ വരുന്നത്. മാധ്യമ പ്രവർത്തകർ മൈക്ക് നീട്ടി തരുമ്പോൾ എന്തും പറയാമെങ്കിൽ അത് ആളും തരവും ഒക്കെ നോക്കിയാവുന്നതാ നല്ലത്. ഇനി പത്മജയെ തടയാനാണ് ഭാവമെങ്കിൽ പത്തനംതിട്ടയിലെ വീട്ടിൽ ഒരു കസേര പൊടിമുട്ടി അവിടെ വച്ചേക്ക്. കാഴ്ച്ച വസ്തുവായി അവിടെയിരിക്കാം. തടയുന്ന കാര്യം സുധാകരേട്ടനെയും സതീശേട്ടനെയും കൂടി അറിയിക്കണെ. വഴിയിലൊന്നും കുടുങ്ങി പോകേണ്ടല്ലോ..

shortlink

Related Articles

Post Your Comments

Related Articles


Back to top button