ചേര്‍ത്തല: ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പിതൃസഹോദരന്റെ ഭാര്യക്കൊപ്പം കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ഇവര്‍ എറണാകുളം ജില്ലയില്‍ ഉളളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവതി കഴിഞ്ഞ ദിവസം കലൂരില്‍ പത്താംതരം തുല്യതാ കോഴ്സിന് പഠിക്കുന്ന സ്ഥാപനത്തിലെത്തി ആധാര്‍ കാര്‍ഡ് തിരികെ വാങ്ങിയതായി വിവരം ലഭിച്ചിരുന്നു. അതേസമയം വെളളിയാഴ്ച യുവതി, കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ എത്തി പലരോടും കടം ചോദിച്ചിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് എറണാകുളത്തെ ഇവരുടെ അകന്ന ബന്ധുക്കളുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. അതേസമയം അധികം പണം കൈവശമില്ലാത്തതിനാല്‍ ഇരുവരും കൂടുതല്‍ ദിവസം ഒഴിവില്‍ കഴിയില്ല എന്ന് വിശ്വാസത്തിലാണ് പോലീസ്.
ചേര്‍ത്തല മായിത്തറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയേയും കടവന്ത്ര സ്വദേശിയായ യുവതിയേയും കഴിഞ്ഞ 2 മുതലാണ് കാണാതായത്.
കാണാതായതു മുതല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ആണെന്നതിനാല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേണവും വഴിമുട്ടി. നാല്പതുകാരിയായ അദ്ധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയേയും സമാന രീതിയില്‍ ചേര്‍ത്തലയില്‍ നിന്നും കാണാതായിരുന്നു. എന്നാല്‍ അവരെ പോലീസ് ചെന്നൈയില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചിരുന്നു.
Post Your Comments