തിരുവനന്തപുരം: എട്ടാം വയസിലാണ് നജീബ് തന്റെ ഉളളില്‍ കുടിയിരുന്ന പെണ്‍ മനസ് തിരിച്ചറിഞ്ഞത്. താന്‍ ഒരു ആണല്ലെന്നും പെണ്‍കുട്ടിയാണ് എന്നുളള യാഥാര്‍ത്ഥം എല്ലാവരുടേയും മുന്നില്‍ അവള്‍ തുറന്ന് പറഞ്ഞു. എന്നാല്‍ ഫലമോ ശകാരവും പരിഹാസ ശരങ്ങളും ഏറ്റ് ആ മനസിന് തളരേണ്ടി വന്നു എന്നത് മാത്രം ബാക്കിയായി. സ്വന്തം വീട്ടുകാര്‍വരെ അവളെ തള്ളിപ്പറഞ്ഞു. എങ്കിലും നജീബെന്ന് വീട്ടുകാര്‍ പേരിട്ട് വളര്‍ത്തിയ നാദിറ ഈ മാനസിക മുറിപ്പെടുത്തലുകളിലൊന്നും അറ്റ് വീണില്ല.
സ്വന്തം തീരുമാനങ്ങളോ ആശയങ്ങളോ വീട്ടുകാരുമായി പങ്കുവക്കാനോ അത് നടപ്പിലാക്കാനോ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല നാദിറ. എന്നാല്‍ സാമൂഹ മാധ്യമങ്ങളില്‍ ആക്റ്റീവ് ആയപ്പോള്‍ ട്രാന്‍സ്‌ജെന്റര്‍ എന്ന ഒരു വിഭാഗം ഉണ്ട് എന്നും അവരില്‍ ഒരാളാണ് താനെന്നും വ്യക്തമായത്. വീട്ടുകാര്‍ക്കൊപ്പം നിന്നിരുന്നെങ്കില്‍ അവരുടെ വാക്കുകള്‍ കേട്ട് ജീവിതകാലം മുഴുവനും കഴിയേണ്ടി വരുമായിരുന്നു. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ വീട് വിട്ടു പോകുകയായിരുന്നു. വീടുവിട്ട് നേരെ ചെന്നത് ട്രാന്‍സ്‌ജെന്റര്‍ സംഘടനയില്‍. അവര്‍ ഇരുകൈകളും നീട്ടി നാദിറയെ സ്വീകരിച്ചു .
നാദിറ ഇന്ന് കേരളാ യൂണിവേഴ്‌സിറ്റിയുടെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയെന്ന അഭിമാന സ്ഥാനത്തിന് പാത്രമാണ്. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ പാനലിലാണ് നാദിറ ആദ്യമായി മത്സരിക്കുന്നത്. തോന്നക്കലിലെ എ.ജെ കോളേജിലെ മൂന്നാം വര്‍ഷ ജേര്‍ണലിസം ബിരുദ വിദ്യാര്‍ത്ഥിയാണ് നാദിറ.
യൂണിവേഴ്‌സിറ്റിയില്‍ ഒട്ടും പിന്നിലുളള സ്വാനവുമല്ല ഈ മിടുക്കിക്ക് അവര്‍ നല്‍കിയിരിക്കുന്നത്. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്വാനമാണ് ജയിച്ചാല്‍ നാദിറക്കായി കാത്തിരിക്കുന്നത് . രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാലയത്തിലേക്ക് ആദ്യമായി പഠിക്കാന്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ നജീബ് ആയി മാറുകയായിരുന്നു. നജീബ് എന്ന വ്യക്തിയെ മാത്രമേ അറിയുമായിരുന്നുള്ളു എല്ലാവര്‍ക്കും . എന്നാല്‍ ആ രഹസ്യം അറിഞ്ഞാല്‍ തന്നെ അംഗീകരിക്കുമോ ,സുഹൃത്തായി കാണുമോ എന്ന ഭയം ഉള്ളതിനാല്‍ ആരോടും നജീബ് താന്‍ ഒരു ട്രാന്‍സ്ജെന്റര്‍ ആണെന്ന സത്യം തുറന്ന് പറയാന്‍ മടിച്ചു. പിന്നീട് കോളെജുകളില്‍ ട്രാന്‍സ് ജെന്ററുകള്‍ക്ക് ഒരു സീറ്റ് റിസര്‍വ് ചെയ്തതോടെയാണ് താന്‍ ഒരു ട്രാന്‍സ്ജെന്റര്‍ ആണെന്ന് കോളേജില്‍ സകലരും അറിഞ്ഞത്.
കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളെജിലെ ആദ്യ ട്രാന്‍സ്ജെന്റര്‍ വിദ്യാര്‍ഥിയാണെന്ന ബഹുമതിയും ഇപ്പോള്‍ നാദിറക്ക് സ്വന്തം. 2018ല്‍ നടന്ന ട്രാന്‍സ്‌ജെന്റര്‍ ഫാഷന്‍ ഷോയായ മാനവീയം ഫെസ്റ്റില്‍ ടൈറ്റില്‍ വിന്നറായിരുന്നു നാദിറ അതോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന ട്രാന്‍സ്‌ജെന്റര്‍ സ്‌കോളര്‍ഷിപ്പിനും നാദിറ അര്‍ഹയായി. എല്‍ജിബിടിഐക്യൂ സംഘടനയായ ക്വീയറിഥം സംഘടനയുടെ ഡയറക്റ്റര്‍ ബോര്‍ഡിലെ ഒരു അംഗം കൂടിയാണ് നാദിറ. ഭിന്നലിംഗക്കാര്‍ക്ക് അഭിമാനമായി അവര്‍ക്കൊരു ആദര്‍ശ മാതൃകയായി നജീബായി ജനിച്ച് തന്നിലെ പെണ്ണിനെ തിരിച്ചറിഞ്ഞ നാദിറ അവളുടെ വിജയ തേര്‍ യാത്ര നിലക്കാതെ തുടരുകയാണ്.
Post Your Comments