ഇടുക്കി : കനത്ത മഴയെത്തുടർന്ന് ഇടുക്കി മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് കാലാവസ്ഥ കേന്ദ്രം പിൻവലിച്ചു. ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ദിശകളിലേയ്ക്കു മാറുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് റെഡ് അലർട്ട് പിൻവലിച്ചത്.
അതെ സമയം ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നുവിട്ടിരുന്നു. രാവിലെ 11 മണിക്കാണ് ജില്ലാ കളക്ടറുടെ നേതൃത്തത്തിൽ ടം തുറന്നത്. ഡാം തുറക്കുന്നതുകൊണ്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടന്ന് മന്ത്രി എം എം മണി വ്യക്തമാക്കിയിരുന്നു.
Post Your Comments