തിരുവനന്തപുരം : സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം നടത്താൻ തീരുമാനം. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനം. ബസ് ചാർജ് വർദ്ധനയാണ് സമരത്തിന്റെ ലക്ഷ്യം . നിരവധി ആവശ്യങ്ങളാണ് ബസ് ഉടമകൾ മുമ്പോട്ട് വച്ചിരിക്കുന്നത്.
മിനിമം ചാർജ് 8 രൂപാ നിരക്കിൽനിന്ന് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ ചാർജ് മിനിമം 5 രൂപയാക്കുക. സ്വകാര്യ ബസുകളെ പൂർണമായും വാഹന നികുതിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുമ്പോട്ട് വച്ചിരിക്കുന്നത്. ഈ ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് ഡീസൽ വിലയിൽ ഇളവ് നൽകണം എന്ന ആവശ്യവും ബസ് ഉടമകൾ വ്യക്തമാക്കി.
Post Your Comments