Latest NewsIndia

ശബരിമല പ്രവേശനത്തിൽ സ്ത്രീകളെ തടയാനാകില്ലെന്ന് ദീപക് മിശ്ര

ന്യൂഡൽഹി : ശബരിമല പ്രവേശനത്തിൽ സ്ത്രീകളെ തടയാനാകില്ലെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് ദീപക് മിശ്ര. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പ്രഖ്യാപനം നടത്തിയ ഭരണഘടനാ ബെഞ്ചിന്റെ തലവനായിരുന്ന ദീപക് മിശ്ര. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ പുരുഷന്റെ തുല്യ പങ്കാളിയാണ് സ്ത്രീ. പുരുഷന് എത്രമാത്രം ബഹുമാനം ലഭിക്കുന്നുണ്ടോ അത്രതന്നെ സ്ത്രീക്കും ബഹുമാനം ലഭിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീടെന്നും അദ്ദേഹം വ്യക്തമാക്കി. കരുത്തേറിയതും സ്വതന്ത്രവുമായ ഒരു നിയമസംവിധാനമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നിയസഭയ്ക്കും സര്‍ക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. ഭരണഘടന തനിക്ക് അപ്രാപ്യമാണെന്നും താനതിനു പുറത്താണെന്നും ഒരു പൗരനും തോന്നലുണ്ടാവരുതെന്നും അദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button