തിരുപ്പതി : ആന്ധ്ര പ്രദേശിലെ തിരുപ്പതിയില്‍ വിരമിച്ച ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യചെയ്തു. അജീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച പമുലുരു സുധാകര്‍(62), ഭാര്യ വിജയലക്ഷ്മി(56) എന്നിവരാണ് ആത്മഹത്യചെയ്തത്. ദീര്‍ഘകാലമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുധാകര്‍. ഇതിനെ തുടര്‍ന്ന് മനം മടുത്താണ് ആത്മഹത്യചെയ്യുന്നത് എന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ റെനിഗുണ്ടയിലെ റെയില്‍വെ പാളത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു എന്ന് ഡി.എസ്.പി. രമേഷ് ബാബു അറിയിച്ചു.
Post Your Comments