കൊച്ചി: ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗിള്ന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനിടെയാണ് കേരളബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ” ഒരുമ ഞങ്ങളുടെ പെരുമ” എന്ന ബാനര്‍ ഉയര്‍ത്തി പ്രളയക്കെടുതിയിൽ കൈത്താങ്ങായി നിന്നവർക്ക് ആദരാമർപ്പിച്ചത്. മല്‍സ്യതൊഴിലാളികള്‍ക്കും മറ്റുള്ള ഹീറോകള്‍ക്കും ഈ ബാനറിൽ ഇടം നൽകിയിരുന്നു. അതേസമയം പ്രളയസമയത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാന്‍ വേണ്ടി പ്രത്യേക ജേഴ്സി അണിഞ്ഞാണ് മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.
ദുരന്തമുഖത്തു കേരളത്തെ കൈതാങ്ങി കരകയറ്റിയ മൽസ്യതൊഴിലാളികൾക്ക് @KeralaBlasters ഫാൻസിന്റെ ഹൃദയത്തിൽ നിന്നുള്ള ആദരം..!#LetsFootball #KERMUM pic.twitter.com/P1VrtpD9UI
— Indian Super League (@IndSuperLeague) October 5, 2018
Post Your Comments