തൊടുപുഴ: ഇടുക്കിയില്‍ അതിതീവ്ര മഴയുണ്ടാകാം എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ഡാം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തുറക്കും. രാവിലെ ആറു മണിക്ക് ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ഘനമീറ്റര്‍ ജലം പുറത്തേക്ക് വിടാനാണ് തീരുമാനം . ജലനിരപ്പ് 2387 അടിയിലേക്ക് ഉയര്‍ന്നിരുന്നു .
ഇതിനു പിന്നാലെ നാല് ഷട്ടര്‍ തുറക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് . ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല നേതൃത്വത്തിലാണ് തീരുമാനം . ജില്ലാകലക്ടറുടെ അനുമതിയോടെയാണ് നടപടി .അണക്കെട്ടിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂറിലും നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു .ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ ഇടുക്കിയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ വെള്ളിയാഴ്ച ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവായിരുന്നു.
Post Your Comments