മുന്‍ സീസണുകളെ അപേക്ഷിച്ച് തുടക്കത്തില്‍ തന്നെ അടിയുണ്ടായെങ്കിലും അഖിൽ മാരാരും സാഗറും എല്ലാം ഒതുങ്ങിയതോടെ തണുത്ത മട്ടിലാണ് ബിഗ്‌ബോസിന്റെ പോക്ക്. ഈ സാഹചര്യത്തില്‍ മികച്ചൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് ഷോയുടെ മൂഡ് മൊത്തം മാറ്റാനാകും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. അങ്ങനെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടാകുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലെ ഹനാന്റെ സാന്നിധ്യം ബിഗ് ബോസ് വീട്ടിലും ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഹനാൻ ആദ്യത്തെ ദിവസത്തെ ഓളം കഴിഞ്ഞതോടെ നനഞ്ഞ പടക്കമായെന്നാണ് ആരാധകരുടെ പക്ഷം.
ഇതിനിടെ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ബിഗ് ബോസ് വീട്ടിലെത്തി ഒരാഴ്ച പോലും തികയും മുമ്പ് ഹനാന്‍ ഷോയില്‍ നിന്നും പുറത്തായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്നപ്പോള്‍ തന്നെ ചില അടികള്‍ക്ക് ഹനാന്‍ തിരികൊളുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹനാന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് താരത്തെ മെഡിക്കല്‍ റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ ഹനാനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതായും ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഹനാന്‍ ഷോയില്‍ നിന്നും പുറത്തായതായി അറിയിച്ചിരിക്കുന്നത്.
താരങ്ങളോട് ഹനാന്റെ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്ത് ബാഗ് സ്റ്റോര്‍ റൂമില്‍ കൊണ്ടു വെക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരിക്കുകയാണ്. വസ്ത്രങ്ങള്‍ കൊണ്ടു പോകാത്തതിനാല്‍ ഹനാന്‍ തിരികെ വരുമെന്നായിരുന്നു താരങ്ങളുടേയും പ്രതീക്ഷ. കുറച്ച് ദിവസത്തേക്ക് ഹനാന് വിശ്രമം വേണമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചതെന്നാണ് ബിഗ് ബോസ് പറഞ്ഞത്. എങ്കിലും വസ്ത്രങ്ങള്‍ കൊണ്ടു പോയ സ്ഥിതിയ്ക്ക് താരം ഉടനെ തിരികെ വരില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇനി മറ്റൊരു വൈൽഡ് കാർഡ് എൻട്രി വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Post Your Comments