ബിഗ് ബോസ് സീസൺ 5 ൽ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയായ ഹനാന്‍. ഷോ തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഹനാന്റെ വരവ്.
ഹനാന്റെ ഗെയിം പ്ലാന്‍ എന്താണ്, എങ്ങനെയാണെന്ന് നോക്കുകയാണ് സഹ മത്സരാർത്ഥികൾ. റോഷ്, ഏയ്ഞ്ചലീന്‍, ഗോപിക, മനീഷ, അഖില്‍ മാരാര്‍, ജുനൈസ് തുടങ്ങിയവരോട് ഹനാന്‍ അടുപ്പം കാണിക്കുകയും ചിലരോട് അകലം കാണിക്കുകയും ചെയ്തത് ചർച്ചയാകുകയാണ് ഇപ്പോൾ. ഹനാനോട് റെനീഷ ചായയാണോ കാപ്പിയാണോ വേണ്ടത് എന്ന് ചോദിച്ചിരുന്നു. എന്നോട് കാപ്പിയാണോ ചായയാണോ എന്ന് ചോദിച്ചയാള്‍ക്കാണ് പണി വരുന്നതെന്നായിരുന്നു ഹനാന്റെ മറുപടി.
ഈ പ്രതികരണം റെനീഷയെ ചൊടിപ്പിച്ചിരിക്കുകയാണ്. ദേവുവിനോട് തനിക്ക് ഹനാനെ ഇഷ്ടമായില്ലെന്ന് റെനീഷ പറയുന്നുണ്ട്. ഹനാന്‍ തന്നെയും അവഗണിച്ചുവെന്നും ഹനാന് നെഗറ്റീവ് വൈബാണെന്നും അഭിപ്രായം ഉയരുന്നുണ്ട് ദേവു, സെറീന, ലച്ചു, നാദിറ, റെനീഷ തുടങ്ങിവർ ഹനാനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
Post Your Comments