മുനമ്പം : ഫിഷിങ് ബോട്ടുകള്‍ കൂട്ടമായി മടങ്ങിയെത്തിയതോടെ ഹാര്‍ബറുകളില്‍ മല്സ്യക്കൂമ്പാരങ്ങള് രൂപപ്പെട്ടു. സാധാരണ പത്തോളം ബോട്ടുകളാണ് ഒരേസമയത്തു ചരക്കിറക്കാറുള്ളതെങ്കില് ഇന്നലെ ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൂട്ടമായി എത്തിയത് ഒട്ടേറെ ബോട്ടുകളായിരുന്നു. എല്ലാ ബോട്ടുകളിലും മീനുകള്‍ ഉണ്ടായിരുന്നു. .
ഇവയെല്ലാം ഇറക്കിയിട്ടതോടെ ഹാര്‍ബറിന്റെ പല ഭാഗങ്ങളിലും മല്സ്യക്കൂമ്പാരങ്ങള് രൂപപ്പെട്ടു. കൂന്തല്‍, കണവ, കിളിമീന്‍ തുടങ്ങിയവയാണു പല ബോട്ടുകള്‍ക്കും കിട്ടിയിരുന്നത്.
Post Your Comments