കൊച്ചി : ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചതോടെ കൂടുതൽ സുരക്ഷയ്ക്ക് മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ (ഫെയ്സ് ഡിറ്റക്‌ഷൻ ടെക്നോളജി)യും ഡ്രോൺ ക്യാമറകളും ഉപയോഗിക്കുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. സൈബർ സുരക്ഷ സംബന്ധിച്ചു കേരള പോലീസ് സൈബർ ഡോം നടത്തുന്ന ‘കൊക്കൂൺ’ രാജ്യാന്തര സമ്മേളനത്തിന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെയ്സ് ഡിറ്റക്‌ഷൻ സോഫ്റ്റ്‌വെയർ, ഡ്രോൺ ക്യാമറ, കേരള പോലീസിന്റെ കൈയിലുള്ള ഡേറ്റ എന്നിവ പരസ്പരം ബന്ധിപ്പിച്ചാണു പദ്ധതി. ഭക്തരെ ഉപദ്രവിക്കാനോ മോഷണം നടത്താനോ ലക്ഷ്യമിട്ടു ശബരിമലയിലെത്തുന്നവരെ കണ്ടെത്താനും മുഴുവൻ വിശദാംശങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാനും നീക്കങ്ങൾ പിന്തുടരാനും ഇതിലൂടെ കഴിയും. ശബരിമലയിൽ ഡ്രോൺ ഉപയോഗിച്ചു വിഡിയോ എടുക്കുന്നുണ്ടെങ്കിലും ഓൺലൈൻ ആയി വിശദാംശങ്ങൾ ലഭ്യമാക്കാൻ ഇതുവരെ സൗകര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments