പാലക്കാട്: റേഷന്‍ കടകളുടെ പ്രവര്‍ത്തനം ജില്ല തിരിച്ച് നാലു മണിക്കൂറായി കുറയ്ക്കാന്‍ തീരുമാനം. സെര്‍വര്‍ ശേഷിക്കുറവുമൂലം റേഷന്‍ കടകളുടെ വിതരണം മുടങ്ങാതിരിക്കാനാണ് പൊതു വിതരണ വകുപ്പിന്റെ ഈ നടപടി.
ഇതിനെ തുടര്‍ന്ന് ഒരേസമയം പ്രവര്‍ത്തിക്കുന്ന ഇ-പോസ് യന്ത്രങ്ങളുടെ എണ്ണം 7000 മാത്രമാകും. എന്നാല്‍ സെര്‍വര്‍ പ്രവര്‍ത്തനം തടസ്സപ്പെടില്ല. ഇക്കാര്യത്തില്‍ വകുപ്പ് വ്യാപാരി സംഘടനകളുടെ അഭിപ്രായം തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ 14,374 റേഷന്‍ കടകളുടെ പൊതു വിതരണ വിതരണ വകുപ്പിന്റെ താലൂക്ക്, ജില്ല, സംസ്ഥാന ഓഫീസുകള്‍, എഫ്‌സിഐ സംഭരണ ശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം കൊച്ചിയിലെ സെര്‍വര്‍ വഴിയാണ്.
റേഷന്‍ വിതരണം ഇ-പോസ് യന്ത്രങ്ങള്‍ വഴിയാക്കിയശേഷം തിരക്കുള്ള സമയങ്ങളില്‍ റേഷന്‍ വിതരണം തടസ്സപ്പെടുന്നതാണ് നിലവിലെ പ്രശനം. രാവിലെ എട്ട് മുതല്‍ 12 വരെയും, വൈകീട്ട് നാലുമുതല്‍ എട്ട് വരെയുമാണ് ഇപ്പോഴത്തെ പ്രവര്‍ത്തനസമയം. എന്നാല്‍ പുതിയ സമയക്രമം വരുമ്പോള്‍ കാാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയും, എറണാകുളം മുതല്‍ തിരുവന്തപുരം വരെ വൈകീട്ട് നാലുമുതല്‍ എട്ട് വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
Post Your Comments