KeralaLatest News

ലക്ഷ്‌മിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി സ്റ്റീഫന്‍ ദേവസ്യ

ഫേസ്ബുക്കിലൂടെയാണ് സ്റ്റീഫൻ ഇക്കാര്യം അറിയിച്ചത്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ലോകത്തോട് വിടപറഞ്ഞത് സംഗീത ആസ്വാദകരെയെല്ലാം കണ്ണീരിലാഴ്ത്തിയിരുന്നു. അപകടം സംഭവിച്ചത് മുതല്‍ ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മിയുടെ തിരിച്ചു വരവിന് വേണ്ടിയാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. ലക്ഷ്മിയുടെ ആരോഗ്യ നിലയെ കുറിച്ച്‌ പ്രതികരിക്കുകയാണ് ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതഞ്ജനുമായ സ്റ്റീഫന്‍ ദേവസ്യ. ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണ് തുറന്നിരുന്നുവെന്നും അവര്‍ക്ക് ഇപ്പോള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സ്റ്റീഫൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സ്റ്റീഫൻ ഇക്കാര്യം അറിയിച്ചത്. ‘അവര്‍ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. പതുക്കെ അവര്‍ തിരിച്ച്‌ വരികയാണ്. തിങ്കാളാഴ്ചയാകുമ്പോഴേക്കും ലക്ഷ്‌മിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റും. ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോള്‍ അത് താങ്ങാന്‍ പറ്റണം എന്ന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button