പത്തനംതിട്ട; ശബരിമലയില്‍ യുവതികളെ പ്രവേശനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രിമാർ. പന്തളം കൊട്ടാരം പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ മ്മേളനത്തില്‍ തന്ത്രിമാരായ കണ്ഠര് മോഹനര്‍, മഹേഷര്‍, രാജീവര്‍ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു.
തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങള്‍ സുപ്രീംകോടതി വിധിയില്‍നിന്നു റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ വിധിക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. വിധിക്കെതിരേ റിവ്യു ഹര്‍ജി പോകാനുള്ള തീരുമാനത്തിലാണ് നായര്‍ സംഘടനയായ എന്‍എസ്‌എസ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ അടുത്തമണ്ഡലകാലത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇതിനായുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. അതേസമയം പ്രളയനാശത്തില്‍ നിന്ന് പമ്പാ ത്രിവേണിയെ പുനരുജ്ജീവിപ്പിക്കാനുള്ള പണികള്‍ക്കു മഴ വീണ്ടും ശക്തിയാര്‍ജിച്ചത് തിരിച്ചടിയായി. പമ്പാമണല്‍പ്പുറത്തിന്റെ പകുതിയിലേറെ ഭാഗവും നദിയായി മാറി. ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയതോടെ പമ്പാ ഗണപതി കോവിലിന്റെ പടിക്കെട്ടിനോടു ചേര്‍ന്ന ഭാഗത്തു മണല്‍ചാക്ക് അടുക്കി സംരക്ഷിക്കുകയാണ്.
Post Your Comments