തിരുവനന്തപുരം•ഒക്ടോബര് 11 ന് പന്തളത്ത് നിന്നും അഞ്ച് ലക്ഷം ഭക്തരുമായി തിരുവനന്തപുരത്തേക്ക് ശബരിമല രക്ഷായാത്ര നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥന്. ഒരു സംഘടനയുടെയും പേരില്ലാതെ ഇല്ലാതെ ശബരിമല രക്ഷായാത്ര എന്ന ബാനറിലാകും ആബാലവൃദ്ധം അയ്യപ്പ ഭക്തന്മാരെയും പങ്കെടുപ്പിച്ചാകും തിരുവനന്തപുരത്തേക്ക് നാമജപ ഘോഷയാത്ര നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ജാതി – രാഷ്ട്രീയ ഭേദമില്ലാതെ മുഴുവൻ ഹിന്ദു സഹോദരി സഹോദരന്മാരും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.ഒരു നിമിഷമെങ്കിലും , ഒരു മണിക്കൂറെങ്കിലും, ഒരു ദിവസമെങ്കിലും ഇ യാത്രയിൽ പങ്കെടുത്തു പ്രതിഷേധം അറിയിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/pratheeshv1/posts/1887316724639317
Post Your Comments