Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം: സുധീരന്റെ അഭിപ്രായം ഇങ്ങനെ

അതേസമയം ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ആവശയപ്പെട്ട് സുധീരന്‍. മുഖ്യമന്ത്രിയ്ക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത് ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. പന്തളം രാജ കുടുംബവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ജോസ് കെ മാണി സര്‍വ്വകക്ഷി യോഗം എന്ന ആവശ്യം ഉന്നയിച്ചത്.
ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button