Latest NewsKerala

കമ്പനിയിലെ തൊഴില്‍ തര്‍ക്കം : ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍

മൂവാറ്റുപുഴ: കമ്പനിയിലെ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായി. മൂവാറ്റുപുഴയിലാണ് ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടിയത്.. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ചില പ്ലൈവുഡ്ഡ് കമ്പനികളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഏതാനും നാളുകളായി രൂക്ഷമായിരുന്നു.തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് ഈ സംഘം ഇവിടെ എത്തിയത്.വടിവാള്‍, സൈക്കിള്‍ ചെയിന്‍ തുടങ്ങി മാരകായുധങ്ങളും പിടിയിലാകുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്നു.മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button