കൊച്ചി: തെക്കുപടിഞ്ഞാറന്‍ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കനത്ത മഴയും ഉയരുന്ന ജലനിരപ്പും കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയില്‍ സംസ്ഥാനത്തെ 7 ഡാമുകൾ തുറന്നു. കൂടുതൽ ഡാമുകൾ തുടർന്നുള്ള സമയങ്ങളിൽ തുറക്കാനാണ് അധികൃതരുടെ തീരുമാനം.
Post Your Comments