Latest NewsIndia

പ്രതിരോധ തുള്ളിമരുന്നിൽ വൈറസ്​ സാന്നിധ്യമെന്ന് പ്രചാരണം; സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രതിരോധ തുള്ളിമരുന്നിൽ വൈറസ്​ സാന്നിധ്യം കണ്ടെത്തിയെന്ന ആരോപണങ്ങളെ തള്ളി കേ​ന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രതിരോധ തുള്ളിമരുന്നിൽ വൈറസ്​ സാന്നിധ്യമെന്ന് പ്രചാരണം; സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. . അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക്​ നൽകി വരുന്ന പോളിയോ പ്രതിരോധ തുള്ളിമരുന്നിൽ വൈറസ്​ സാന്നിധ്യം കണ്ടെത്തിയെന്ന ആരോപണങ്ങളെ തള്ളി കേ​ന്ദ്രസർക്കാർ. ഇന്ത്യയിൽ വിതരണം ചെയ്യുന്ന തുള്ളിമരുന്ന്​ സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

തുള്ളിമരുന്ന് നിർമ്മാതാക്കളിൽ ഒരു കമ്പനി​​ വിതരണം ചെയ്​തിരുന്ന മരുന്ന്​ നിലവാരമില്ലാത്തതാണെന്ന​ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ മരുന്നിൽ വൈറസ്​ ഉണ്ടെന്ന ഉൗഹാപോഹങ്ങൾ പ്രചരിച്ചിരുന്നതായും ഇൗ കമ്പനി നിർമ്മിച്ച തുള്ളിമരുന്ന് വിതരണം നിർത്തി വെച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഇൗ കമ്പനി നിർമ്മിച്ച മരുന്നി​ന്റെ സ്​റ്റോക്കുകൾ പിൻവലിച്ചതായും മന്ത്രാലയം അറിയിച്ചു. മറ്റ്​ തുള്ളിമരുന്ന്​ നിർമ്മാതാക്കളുടെ മരുന്ന്​ പരിശോധനക്ക്​ വിധേയമാക്കി ആവശ്യമായ നിലവാരം ഉണ്ടെന്ന്​ ഉറപ്പു വരുത്തിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button