Latest NewsKerala

കോളേജിൽ പോലീസ് ലാത്തിചാർജ് ; നടപടി പ്രിൻസിപ്പൽ ആവശ്യപ്പെടാതെ

പാറശാല: ധനുവച്ചപുരം വി.ടി.എം എൻ എസ് എസ് കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ആരോപണം. കാര്യമായ പ്രകോപനമില്ലാതെ ക്യാംപസിനകത്തേക്ക് കയറി പെൺകുട്ടികളടക്കമുള്ളവരെ പോലീസ് മർദ്ദിക്കുകയായിരുന്നു.

ആയിരത്തോളം പേർ പങ്കെടുത്ത എബിവിപി പ്രകടനം കോളേജിനുള്ളിൽ കയറി അവസാനമെത്തിയപ്പോഴായിരുന്നു ലാത്തിച്ചാർജ് . എസ് എഫ്‌ ഐ സ്ഥാപിച്ച കൊടിമരം നശിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ലാത്തിച്ചാർജ് എന്നാണ് പോലീസ് വിശദീകരണമെങ്കിലും വിദ്യാത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയോ പോലീസിന് നേരെ തിരിയുകയോ ചെയ്യാത്ത സാഹചര്യത്തിൽ ലാത്തിച്ചാർജ്ജ് അപൂർവമാണ്.

അനുമതിയില്ലാതെ കോളേജിനകത്തു കടന്ന പോലീസിനോട് പുറത്ത് പോകാൻ പ്രിൻസിപ്പൽ ആവശ്യപ്പെടുകയായിരുന്നു. ക്യാംപസിൽ കയറാൻ പോലീസിന് അനുവാദം നൽകിയിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ നിലപാട്. എന്നാൽ ഈ നിലപാട് ബിജെപി അംഗീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button