ന്യൂഡൽഹി: ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാര്‍ 2.50 രൂപയുടെ കുറവ് വരുത്തിയതിന് പിന്നാലെ ബിജെപി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ സമാനമായി വിലകുറച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്. ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ത്രിപുര, യുപി , മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്ന് 2.50 രൂപ കുറച്ചത്. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ അഞ്ചുരൂപയോളം കുറവു വരും. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട് .
അതെ സമയം ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ഭാരം കുറക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി ഡോ. തോമസ് ഐസക്. ബിജെപി അധികാരത്തിലെത്തുമ്പോള്‍ എന്ത് നികുതിയായിരുന്നു അത്രയും കുറച്ചാല്‍ കേരളവും നികുതി കുറക്കുമെന്ന പരിഹാസ്യ നിലപാടാണ് ധനമന്ത്രി തോമസ് ഐസക് എടുക്കുന്നത്. കേരളം നികുതി കുറക്കുന്നത് രണ്ട് വട്ടം ആലോചിക്കേണ്ടി വരുമെന്ന് തോമസ് ഐസക് പറയുന്നു. മറ്റ് സംസ്ഥാനങ്ങള്‍ നേരത്തെ നികുതി കുറച്ചപ്പോഴും കേരളം നികുതി കുറക്കില്ല എന്ന ശാഠ്യത്തിലായിരുന്നു.
കേന്ദ്രം നികുതി കുറച്ചതോടെ ഇന്ധന നികുതിയില്‍ കേന്ദ്രത്തിനേക്കാള്‍ കൂടിയ വിഹിതം കേരളത്തിനാണ് ലഭിക്കുക. ഇന്ധനവില കൂട്ടണമെന്നാഗ്രഹിക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
ക്രൂഡോ ഓയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലെത്തിയിരുന്നു. ഡോളറിന്റെ മൂല്യം ഉയര്‍ന്നതും കേന്ദ്രത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്.
Post Your Comments