Latest NewsNattuvartha

സ്വകാര്യ പണമിടപാടുകാരന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന

കൊല നടത്താനുപയോഗിച്ചതെന്ന് കരുതുന്ന ആയുധം ലഭിച്ചിട്ടില്ല

കടുത്തുരുത്തി: സ്വകാര്യ പണമിടപാടുകാരനെ വീടിനുള്ളിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ കുറിച്ച്‌ പോലീസിന് വിവരങ്ങൾ ലഭിച്ചതായി സൂചന.

പ്രതികളെന്ന് സംശയിക്കുന്നവർ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട ഒരു കാറും കസ്റ്റഡിയിലുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസെന്നും അറിയുന്നു.

ഈ സംഭവത്തിൽ ഒന്നിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം കൊല നടത്താനുപയോഗിച്ചതെന്ന് കരുതുന്ന ആയുധം പോലീസിന് ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. വീട്ടിൽ പണം സൂക്ഷിക്കുന്ന സ്വഭാവക്കാരനാണ് സ്റ്റീഫനെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന‌ാണ്‌ അറിയുന്നത്. എന്നാൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച്‌ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button