തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിക്കാനൊരുങ്ങി കേരള പോലീസ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സുരക്ഷ ശക്തമാക്കുന്നതിൻെറ ഭാഗമായാണിത്. ഇതിനായി കൂടുതല്‍ വനിതാ പോലീസുകളെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ കത്തയച്ചു. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്. 500 വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്നാണ് ആവശ്യം. ഈ മാസം നടക്കുന്ന തുലാമാസ പൂജയക്കാണ് കൂടുതല്‍ വനിതാ പൊലീസിനെ നിയോഗിക്കുന്നത്.
Post Your Comments