ഇന്‍റര്‍പോളിന്‍റെ ചൈനീസ് തലവൻ മെങ് ഹോംഗ്വയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഒരാഴ്ച മുമ്പ് ഫ്രഞ്ച് നഗരമായ ലയോണിലെ ഇന്റർപോൾ ആസ്ഥാനത്തു നിന്നും ചൈനയിലേക്ക് യാത്ര തിരിച്ച അദ്ദേഹത്തെ കാണാതാകുകയായിരുന്നു.
64 കാരനായ മെങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവാണ്. രണ്ടു വർഷമാണ് അദ്ദേഹം ഇന്‍റര്‍പോൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മെങിന്റെ ഭാര്യ പരാതി നൽകിയത് പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. ചൈനയെയും ഫ്രാൻസിനെയും ബാധിക്കുന്ന പ്രശ്നമാണിതെന്ന് ഇന്‍റര്‍പോൾ പ്രസ്താവനയിൽ പറഞ്ഞു.
192 അംഗങ്ങളുള്ള ഇന്‍റര്‍പോളിന്‍റെ ദൈനം ദിന പ്രവർത്തനങ്ങൾ പ്രസിഡന്‍റ് അല്ല സെക്രട്ടറി ജനറൽ ആണ് നോക്കാറുള്ളതെന്നു ഇന്‍റര്‍പോൾ പറഞ്ഞു. പ്രസിഡന്‍റ് എന്ന നിലയിൽ എക്സിക്യൂട്ടിവിനെ നിയന്ത്രിക്കുന്നതും മൊത്തം മേൽനോട്ടവുമാണ് മെങിന്റേതെന്നു വ്യക്തമാക്കി.
Post Your Comments