ഇടുക്കി : കേരളത്തിൽ മഴ ശക്തമാകുമെന്ന സാഹചര്യത്തതിൽ പല ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മഴ കൂടുതൽ ശക്തി പ്രാപിക്കുകയാണെങ്കിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു .
ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റർ ഉയര്‍ത്താനാണ് തീരുമാനം. 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് നീക്കം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ കെഎസ്‌ഇബി തുടങ്ങി. രാവിലെ 10 മണിക്ക് കളക്റ്ററേറ്റില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.
ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. മഴശക്തമാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. 2387.76 അടിയാണ് നിലവിലെ ജലനിരപ്പ്.
Post Your Comments