
കൊച്ചി: വണ്ടിച്ചെക്ക് കേസില്‍ നടന് റിസബാവ കുറ്റക്കാരനെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി. പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് വിധി. കൊച്ചി എളമക്കര സ്വദേശിയില്‍ നിന്ന് 2014ല്‍ പണം വാങ്ങിയ ശേഷം വണ്ടിചെക്ക് നല്‍കിയെന്നാണ് കേസ്.2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും, റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നു.
ഈ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദ്ദിഖില്‍ നിന്ന് കടം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണ ദിവസം നീട്ടി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്കിയ ചെക്ക് 71 ദിവസത്തിന് ശേഷം ഹാജരാക്കിയപ്പോള്‍ മടങ്ങിയെന്നാണ് പരാതി.
Post Your Comments