ഹരിയാന: പീഡന പരാതിയില്‍ എ.എസ്.ഐ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ കേസ് എടുത്തു. ഹരിയാനയിലെ കൈതാല്‍ ഗ്രാമത്തില്‍ അമ്മയേയും പതിനാറുകാരിയേയും പീഡിപ്പിച്ച കേസിലാണ് ഏഴ് പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ കേസ എടുത്തിരിക്കുന്നത്. എ.എസ്.ഐയെ കൂടാതെ ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ റാങ്കുകളിലുള്ള പോലീസുകാരും പ്രതികളാണ്.
കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്കുട്ടിയാണ്് കഴിഞ്ഞ ബുധനാഴ്ച പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
പ്രധാന പ്രതിയായ എ.എസ്.ഐ തന്നെയും അമ്മയെയും വീട്ടില്‍ വെച്ച് പലവട്ടം പീഡിപ്പിെച്ചന്നും, മറ്റു പോലീസുകാര്‍ അടക്കമുള്ളവര്‍ ഇതിന് കൂട്ടുനിന്നെന്നുമാണ് പരാതി. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് വക്കീലാണെന്നും അദ്ദേഹം കരുതിക്കൂട്ടി തന്നെയും,സഹപ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്താന്‍ കരുതികൂട്ടി നടത്തുന്ന ശ്രമമാണിതെന്നാണ് എ.എസ്.ഐയുടെ നിലപാട്.
Post Your Comments