Latest NewsNattuvartha

കൺസഷൻ ചോദിച്ച വിദ്യാർത്ഥിയെ ബസ് ജീവനക്കാരൻ മർദ്ദിച്ചു

ആറ്റിങ്ങൽ : കൺസഷൻ ചോദിച്ച വിദ്യാർത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടർ മർദ്ദിച്ച് വഴിയിലിറക്കി വിട്ടു. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയോടാണ് കണ്ടക്ടറുടെ ക്രൂരത. ബസ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇന്നലെ രാത്രി വരെയും കണ്ടക്ടറെ പിടികൂടാൻ കഴിഞ്ഞിട്ടില്ല .മർദ്ദിച്ചയാളെ മാറ്റി പകരം മറ്റൊരാളെ കണ്ടക്ടറാക്കി പോലീസിന് മുന്നിൽ ഹാജരാക്കാനുള്ള നാടകംവും നടന്നു.

സ്റ്റേഷനിൽ ഹാജരായ കുട്ടി മർദിച്ചത് ഇയാളല്ലെന്നു പറഞ്ഞതോടെയാണു നാടകം പൊളിഞ്ഞത്. ഒരു ദിവസത്തെ ഡ്യൂ‌‌ട്ടിക്കു മാത്രമായി വന്ന ആളാണെന്ന ബസ് ഡ്രൈവറുടെ മൊഴിയും ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറുടെ പേരും വിശദാംശങ്ങളും പോലീസിന് ഉടമയിൽ‍ നിന്നു ലഭിക്കാത്തതും ജനത്തിനു സംശയമുളവാക്കിയിട്ടുണ്ട്. പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കം സജീവമാണെന്നാണു സൂചന. വെഞ്ഞാറമൂട്–വർക്കല റൂട്ടിൽ ഓടുന്ന ശാർക്കര ദേവി ബസിലെ കണ്ടക്ടറാണു വൈകിട്ട് അഞ്ചരയോടെ കുട്ടിയെ മർദിച്ചതും വഴിയിലിറക്കിവിട്ടതുമെന്നു പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button