NattuvarthaLatest News

ഇരുമ്പ് കമ്പി കയറ്റിയ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് മരണം

എംസി റോഡില്‍ ഈസ്റ്റ് മാറാടി പഞ്ചായത്തുപടിക്ക് സമീപത്ത് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

മൂവാറ്റുപുഴ: ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് മരണം. ഇരുമ്പുകമ്പി കയറ്റിയ ലോറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. കൂത്താട്ടുകുളം സാഗാ ട്രാവല്‍സ് ഉടമ കലയത്തിനാനിക്കല്‍ ജിജി മാത്യു (55), ഡ്രീംസ് ബസ് സര്‍വീസ് ഉടമ വെളിയന്നൂര്‍ തുറക്കിയില്‍ സുബിന്‍ ഏബ്രഹാം (35) എന്നിവരാണ് മരിച്ചത്. ഇരുമ്പ് കമ്പികള്‍ ശരീരത്തില്‍ തുളച്ച് കയറിയാണ് ഇവര്‍ മരിച്ചത്. എംസി റോഡില്‍ ഈസ്റ്റ് മാറാടി പഞ്ചായത്തുപടിക്ക് സമീപത്ത് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

ഇരുമ്പ് കമ്പിയുമായി കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് കയറി. കാറിലുണ്ടായിരുന്ന ജിജിയുടെയും സുബിന്റെയും കഴുത്തിലും തലയിലും കമ്പികള്‍ തുളഞ്ഞുകയറുകയായിരുന്നു. അഗ്‌നിശമന സേനയും പൊലീസുമെത്തിയാണ് ഇവരെ പുറത്തെടുത്തത്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button