ചേര്‍ത്തല: ആലപ്പുഴയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും പിതൃസഹോദര ഭാര്യയെയും കണ്ടെത്താനായി പൊലീസിന്റെ ഊര്‍ജ്ജിത ശ്രമം. ഇവര്‍ക്കായുള്ള അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചു. മായിത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യ കടവന്ത്രയില്‍ താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയേയുമാണ് കാണാതായത്. ഇരുവരും മധുരയിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സംഘം ഇവിടേയ്ക്ക് തിരിച്ചു.
ഇവര്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവര്‍ മധുരയിലേക്ക് ട്രെയിനില്‍ പോയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ഒരാഴ്ച മുന്‍പ് തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ചേര്‍ത്തല സ്വദേശിനിയായ സ്‌കൂള്‍ അദ്ധ്യാപികയും നാട് വിട്ടിരുന്നു.
പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇവരെ ചെന്നെയില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയില്‍ നിന്ന് സമാന ഒളിച്ചോട്ടം എത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥി കടവന്ത്രയില്‍ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാണെന്നാണ് സൂചന.
ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. യുവതി എറണാകുളം കടവന്ത്രയിലാണ് താമസം. എറണാകുളത്ത് നിന്നും കയറിയ ഇവര്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. രണ്ട് പേരുടേയും കാണാതാകലില്‍ പരാതി വ്യത്യസ്ത പൊലീസ് സ്‌റ്റേഷനുകളിലാണ് കിട്ടിയതെങ്കിലും ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരുമിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments