തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തിനു കാരണായ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതിയില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി.അന്വേഷണത്തിൽ എന്‍സിപി നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്കി. 2017 ജൂലൈ ഇരുപത്തിമൂന്നിനായിരുന്നു അസുഖത്തെ തുടര്‍ന്ന് ഉഴവൂര്‍ വിജയ മരിച്ചത്.
സംഭവത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗം റാണി സാംജി പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് ഉഴവൂര്‍ വിജയന് മരിക്കാന്‍ ഇടയായതെന്നായിരുന്നു പരാതി.ഇതിനു തെളിവായി സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയൂരിയുടെ ഫോണ്‍ ശബ്ദരേഖയും പരാതിക്കാര്‍ ഹാജരാക്കിയിരുന്നു. പരാതിയില്‍ 2017 ആഗസ്റ്റില്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Post Your Comments