പുതുക്കാട് : തൃശൂരില്‍ പ്രളയക്കെടുതിയുടെ പേരും പറഞ്ഞ് ചെറുകിട വ്യവസായ ഫാക്ടറികളില്‍ എത്തി പണം പിരിവ് നടത്തിയ 2 പേര്‍ അറസ്റ്റില്‍. കാഞ്ഞാണി,വെണ്ടുരുത്തി വീട്ടിലെ ബാബു ജോസഫ് (60 വയസ്). കല്ലൂര്‍, മേലേപ്പുരക്കല്‍ വീട്ടിലെ നിര്‍മ്മല (60 വയസ്) എന്നിവരെ പോലീസ് പിടികൂടി . മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുളള ഉദ്ധ്യോഗസ്ഥരാണ് എന്ന് തെറ്റിദ്ധരിപ്പച്ചാണ് ഇവര്‍ ഫക്ടറിയില്‍ എത്തി പണപ്പിരിവ് നടത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുളള ഉദ്ധ്യോദസ്ഥരാണെന്നും തൃശൂര്‍ കളക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് പിരിവിനായി എത്തിയിരിക്കുന്നത് എന്ന് വിവിധ ചെറുകിട യുണിറ്റുകളിലെ ഉടമകളെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍ പണം കൈക്കലാക്കിയത്.
ചിറ്റിശ്ശേരിയിലുളള ഓം ശങ്കര്‍ , സ്മരണ തുടങ്ങി വിവിധ ഫാക്ടറികളില്‍ എത്തി ഇവര്‍ പണം പിരിച്ചു. പൊല്യൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് സമാനമായ പൊല്യൂഷ്യന്‍ കണ്‍ട്രോള്‍ ഫെഡറേഷന്‍ എന്ന സ്ഥാപനം രജിസ്ട്രര്‍ ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പലരും മാനക്കേട് ഭയന്നാണ് പരാതി നല്‍കിയിരുന്നില്ല.എന്നാല്‍ പൊല്യൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ ബോര്‍ഡില്‍ നിന്ന് നിരന്തരം ഈ വിഷയത്തില്‍ പരാതിയും ലഭിച്ചിരുന്നു. പുതുക്കാട് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ എസ്. പി. സുധീരന്‍, എസ്. ഐ കെ.എന്‍ സുരേഷ് , എ.എസ്.ഐ രാധാകൃഷ്ണന്‍ , എസ് സി പിഒ അലി സിപിഒ ഷാജു ആറ്റപ്പാടം , ഡബ്ലു .സി.പി .ഒ നീതു , ഡബ്ലു . എസ്.സി.പി .ഒ മിനിമോള്‍ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.
Post Your Comments