പത്തനംതിട്ട: യുവതികളായ പൊലീസ് ഓഫീസര്‍മാരെ സന്നിധാനത്ത് നിയോഗിക്കുന്നതില്‍ വനിതാ പോലീസുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. 17ന് വൈകിട്ട് 5 മണിക്ക് മാസപൂജയ്ക്ക് ശബരിമല നട തുറക്കാനിരിക്കെ വനിതാ പോലീസുകാരെ സന്നിധാനത്ത് നിയോഗിക്കാനുള്ള നടപടിക്കാണ് പൊലീസ് ആസ്ഥാനത്ത് ശ്രമം തുടങ്ങിയത്.
എന്നാല്‍ പൊലീസ് സ്റ്റേഷനുകളിലെ യുവതികളായ പൊലീസുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ക്യാമ്ബ് അംഗങ്ങളെയാണ് ഇപ്പോള്‍ നിയമിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് എ.ആര്‍ ക്യാമ്ബുകളിലെ വനിതാപൊലീസുകാരെയാണ് സന്നിധാനത്ത് വിന്യസിക്കുക. രണ്ട് ഡിവൈഎസ്പിമാര്‍, നാല് സി.ഐമാര്‍ 15 എസ്.ഐമാര്‍ ഉള്‍പ്പെടെ 20 പേര്‍ അടങ്ങുന്ന മൂന്ന് സംഘത്തെ പമ്ബയിലും സന്നിധാനത്തും വിന്യസിക്കും. പതിനെട്ടാംപടിയില്‍ ഉള്‍പ്പെടെ യുവതികളായ പൊലീസുകാരെ നിയോഗിക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനാണ് സുരക്ഷാ ചുമതല.
Post Your Comments