പന്തളം : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് താന്ത്രികാചാര്യന്‍മാര്‍ . സുപ്രീംകോടതി വിധി നടപ്പായാല്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങള്‍ മുടങ്ങുമെന്നു തന്ത്രിമാര്‍. ക്ഷേത്ര ചൈതന്യത്തിനു ലോപം സംഭവിക്കും. ക്ഷേത്ര നടത്തിപ്പിനു ഭംഗം വരുമെന്നും തന്ത്രിമാരായ കണ്ഠര് മോഹനര്, രാജീവര്, മഹേഷര് എന്നിവര്‍ അറിയിച്ചു. പന്തളം കൊട്ടാര പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങള്‍ സുപ്രീംകോടതി വിധിയില്‍നിന്നു റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി വിധികൊണ്ടു മാത്രം നടപ്പാകുന്ന കാര്യമല്ല സ്ത്രീ പ്രവേശനമെന്ന് തന്ത്രി മഹേഷ് മോഹനര് നേരത്തേ വ്യക്തമാക്കിയിരുന്നു. ഓരോ ക്ഷേത്രത്തിന്റെയും ആചാരം പാലിച്ചുവേണം പരിഷ്‌കാരം നടപ്പാക്കാന്‍. സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ശബരിമലയുടെ സംസ്‌കാരം. വിഷയത്തില്‍ ഉയരുന്ന പ്രതിഷേധം കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments