തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് നിലപാട് മാറ്റിയത് മുഖ്യമന്തിയെ പേടിച്ചിട്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ പ്രസിഡന്റ് തന്റെ തീരുമാനം അപ്പാടെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യാനുള്ള യോഗം പ്രതിപക്ഷനേതാവിന്റെ വസതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ റിവ്യൂ ഹര്‍ജി നല്‍കില്ലാ എന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഉപവാസ സമരം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആദ്യം പറഞ്ഞത്. പിന്നീട് കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുവാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍
തീരുമാനിക്കുകയായിരുന്നു. ദര്‍ശന കാലങ്ങളില്‍ സ്ത്രീകള്‍ക്ക് നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും, കോടതി തീരുമാനം അതേപടി സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments