KeralaLatest NewsIndia

റോഹിങ്ക്യകളെ കേരളത്തിലെത്തിക്കുന്നതിന് പിന്നില്‍ ഗൂഢസംഘം; ഇതിനകം കേരളത്തിലെത്തിയത് ഒരു കുടുംബം മാത്രമല്ല !!

തിരുവനന്തപുരം: വിഴിഞ്ഞത്ത് അഞ്ചംഗ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വിഴിഞ്ഞത്ത് നിന്ന് പോലിസ് കസ്റ്റഡിയിലെടുത്ത സംഘം എങ്ങനെയാണ് കേരളത്തിലെത്തിയത്. അവരെ എത്തിച്ചതിന് പിന്നില്‍ ആരെങ്കിലുമുണ്ടോ, ഇത്തരത്തില്‍ റോഹിങ്ക്യകള്‍ കേരളത്തിലെത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സംസ്ഥാന പൊലീസില്‍ നി്ന്നും ഐബി വിവരം തേടി.

നഗരത്തിലും തീരദേശമേഖലകളിലും 70ലേറെപേര്‍ എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. റോഹിങ്ക്യ അഭയാര്‍ത്ഥികളെ എത്തിക്കുന്നതിന് പിന്നില്‍ പ്രത്യേകസംഘം നഗരത്തിലെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു റോഹിംഗ്യകള്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് എത്തുന്നതെന്നാണ് വിവരം. ഇവരെ തൊഴിലിനായി എത്തിക്കുന്നതിന് പിന്നില്‍ ഏതെങ്കിലും ഏജന്‍സികളുടെ ഇടപെടലുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.

റെയില്‍വെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച രഹസ്യ സര്‍ക്കുലറില്‍ ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്നു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.കേരളവും ഹൈദരാബാദും. ചെന്നൈയും റോഹിങ്ക്യകള്‍ ലക്ഷ്യമാക്കുന്നു. കേരളമാണ് പ്രധാന ഇടമായി കരുതുന്നതെന്നാണ് സൂചന. ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള കേരളം സുരക്ഷിതമാണെന്ന് അവര്‍ കണക്കുകൂട്ടുന്നു.

മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ റോഹിങ്ക്യകള്‍ക്ക് പരിഗണന കിട്ടാന്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വഴിയൊരുക്കുന്നുവെന്നതും റോഹിങ്ക്യകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലെത്തുമെന്ന റെയില്‍വേ മുന്നറിയിപ്പിനു പിന്നാലെയാണ് രണ്ടു കുട്ടികളടക്കം അഞ്ചംഗ റോഹിങ്ക്യന്‍ കുടുംബം പിടിയിലായത്. ഹൈദരാബാദില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇവര്‍ കേരളത്തിലെത്തിയതെന്നാണ് പോലിസ് പറയുന്നത്.

കേരളത്തില്‍ തൊഴില്‍ തേടി എത്തിയതാണ് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുത്ത അഭയാര്‍ത്ഥികളെ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുള്ളതിനാല്‍ തിരികെ അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button