ഇടുക്കി: സംസ്ഥാനത്ത് ന്യൂനമര്‍ദ ഭീഷണിയില്‍ ജാഗ്രതയും മുന്നൊരുക്കങ്ങളും തുടരുന്നതിനിടെ ഇടുക്കിയില്‍ നാളെ മുതല്‍ വിനോദസഞ്ചാരം നിരോധിച്ചു.
നാളെ മുതൽ രാത്രിയാത്ര നിരോധനവും പ്രാബല്യത്തില്‍ വരും. ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് കലക്ടര്‍ എന്‍.ജീവന്‍കുമാര്‍ അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെ എല്ലാ വിനോദകേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം.
സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്.
Post Your Comments