തിരുവനന്തപുരം: പാങ്ങംപാറയില്‍ നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നിരോധനാജ്ഞ ലംഘിച്ച് 500 ഓളം പേരാണ് പങ്കെടുത്തത്.
കണ്ടെയ്ന്‍മെന്‍റ് സോണായ ശ്രീകാര്യം വാര്‍ഡിലാണ് പരിപാടി നടന്നത്. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ കെ. ശ്രീകുമാറും ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്. മന്ത്രി കെ.കെ ഷൈലജയാണ് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തത്.
നഗ്നമായ നിയമലംഘനമാണ് മന്ത്രിയും സംഘവും ശ്രീകാര്യത്ത് നടത്തിയത്. ഇതിനെതിരെ പരാതി നല്‍കാനാനൊരുങ്ങുകയാണ് ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം.
Post Your Comments