Latest NewsKerala

അമിത വേഗതയും ലൈസന്‍സും ഇല്ല; സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും 500 രൂപ പിഴ ഈടാക്കി പോലീസ്

അമിത വേഗതയില്‍ സൈക്കിള്‍ ചവിട്ടിയതിന് 2000 രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ചത്

കുമ്പള: അമിത വേഗതയും ലൈസന്‍സും ഇല്ല, സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും 500 രൂപ പിഴ ഈടാക്കി പോലീസ്. കാസര്‍കോഡ് കുമ്പളയിലാണ് ഉത്തര്‍പ്രദേശുകാരനായ അബ്ദുല്ല ഷെയ്ഖിനോടാണ് അമിത വേഗതയില്‍ സൈക്കിള്‍ ചവിട്ടിയതിന് 2000 രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഇത്രയും പണമില്ലെന്ന പറഞ്ഞപ്പോള്‍ 500 രൂപ പിഴ ചുമത്തി രസീതും നല്‍കി പൊലീസ്.

രസീതില്‍ കെഎല്‍14 ക്യൂ 7874 എന്ന വാഹന നമ്പറാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിന്റെ നമ്പറാണ്. എന്നാല്‍ ഇരുചക്രവാഹനത്തില്‍ ലൈസന്‍സ് ഇല്ലാതെ വന്നയാള്‍ക്ക് തന്നെയാണ് പിഴ ചുമത്തിയതെന്നാണ് ഹൈവേ പൊലീസിന്റെ വിശദീകരണം.

സൈക്കിള്‍ യാത്രക്കാരന് പിഴ ചുമത്തിയെന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസ് പ്രതികരിച്ചു. ഹൈവേ പൊലീസാണ് ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും പിഴയിടാക്കിയത്. സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button