ന്യൂഡല്‍ഹി: ദിവസം തോറും ഉയർന്നു വരുന്ന ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏറെ വിമർശനങ്ങൾക്ക് ഇരയാകുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് എന്നിവരുമായി മോദി ചര്‍ച്ച നടത്തി.
. ഇന്നും ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ്. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.39 രൂപയും ഡീസലിന് 80.74 രൂപയുമായി.
Post Your Comments