KeralaLatest News

സര്‍ക്കാരിനും ദേവസ്വം ബോർഡിനുമെതിരെ എന്‍എസ്‌എസ് രംഗത്ത്

പെരുന്ന: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നസുപ്രീം കോടതി വിധിയിൽ എതിർപ്പ് പ്രകടിപ്പിച്ച് എന്‍എസ്‌എസ് രംഗത്ത്. സ്ത്രീപ്രവേശന വിശയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് നിലപാടുകള്‍ നിരാശാജനകമാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ വ്യക്തമാക്കി.

വിധിക്കെതിരേ സ്വന്തം നിലയില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button