Bikes & ScootersLatest News

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഓഫ്‌റോഡ് ബൈക്കുകളുമായി സുസുക്കി

ഓഫ്‌റോഡ് സാഹസങ്ങള്‍ക്കും മോട്ടോക്രോസ് മത്സരങ്ങള്‍ക്കും ഏറെ അനുചിതമായ മോഡലുകളാണ് ഇവ രണ്ടും

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഓഫ്‌റോഡ് ബൈക്കുകളുമായി സുസുക്കി. RMZ250, RMZ450 മോഡലുകളാണ് പുറത്തിറക്കിയത്. ഇവ രണ്ടും ഓഫ്‌റോഡ് സാഹസങ്ങള്‍ക്കും മോട്ടോക്രോസ് മത്സരങ്ങള്‍ക്കും ഏറെ അനുചിതമാണ്. 249 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിനാണ് പുതിയ RMZ250യിൽ ഉള്ളത്. ബൈക്കിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ അലൂമിനിയം റിമ്മുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ 106 കിലോ മാത്രമെ RMZ250യ്ക്ക് ഭാരമുള്ളൂ.

Suzuki-RM-Z250
Suzuki-RM-Z250

449 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് RMZ450യിൽ ഉള്ളത്. മൂന്നു റൈഡിംഗ് മോഡുകളുള്ള സുസുക്കി ഹോള്‍ഷോട്ട് അസിസ്റ്റ് കണ്‍ട്രോള്‍ മികവു വര്‍ധിപ്പിക്കുന്നു. കൂടാതെ ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍ ടെക്‌നോളജി ലഭിക്കുന്ന ആദ്യ മോട്ടോക്രോസ് ബൈക്ക് കൂടിയാണ് സുസുക്കി RMZ450. മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറുമാണ് ഈ ബൈക്കിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
RMZ250യ്ക്ക് 7.10 ലക്ഷം രൂപയും RMZ450യ്ക്ക് 8.31 ലക്ഷം രൂപയുമായിരിക്കും ഡൽഹി എക്‌സ്‌ഷോറൂം വില.

Suzuki-RM-Z450
Suzuki-RM-Z450

shortlink

Related Articles

Post Your Comments

Related Articles


Back to top button