ലക്നൗ: ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നു ചീട്ടുകള്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്കുപോലും വായിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് പതിവായതിനെ തുടര്‍ന്നാണ് അലഹബാദ് കോടതിയിലെ ലക്നൗബെഞ്ചിന്റെതാണ് ഈ തീരുമാനം. കോടതിയുടെ പരിഗണനയിലുള്ള മൂന്ന് ക്രിമിനല്‍ കേസുകളിലും ഡോക്ടറുടെ റിപ്പോര്‍ട്ട് വായിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ടി.പി.ജസ്സ്വാള്‍, പി.കെ. ഗോയല്‍, ആശിഷ് സക്സേന എന്നീ ഡോക്ടര്‍മാര്‍ക്ക് കോടതി 5000 രൂപയുടെ പിഴ ശിക്ഷ വിധിച്ചത്.
എളുപ്പമുള്ള ഭാഷയില്‍ വൃത്തിയായ കൈപ്പടയില്‍ റിപ്പോര്‍ട്ടുകള്‍ ഉറപ്പാക്കണമെന്ന് കോടതി സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറലിനും നിര്‍ദേശം നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ സാക്ഷിമൊഴി വരെ തെറ്റിപ്പോവുമെന്നും കോടതിയില്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കഴിവതും ടൈപ്പ് ചെയ്ത് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തത വരേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം നീതി നിഷേധിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. വായിക്കാന്‍ പറ്റാത്തതരത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ഡോക്ടര്‍മാര്‍ കൃത്യവിലോപമാണ് കാണിക്കുന്നതെന്നും കോടതി വിശദമാക്കി.
Post Your Comments