![](/wp-content/uploads/2018/10/3-ministr.jpg)
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മിതിക്ക് ഫണ്ട് സമാഹരിക്കാൻ വിദേശത്തേക്കു പോകുന്ന മന്ത്രിതല പട്ടികയിൽ നിന്നു മൂന്നു മന്ത്രിമാർ പുറത്ത്. കെ.രാജു, കെ.കെ.ശൈലജ, സി.രവീന്ദ്രനാഥ് എന്നിവരെയാണ് ഒഴിവാക്കിയത്. കാരണം വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും 17 മുതൽ 21 വരെയാണു വിദേശരാജ്യങ്ങളിൽ നിന്നു ഫണ്ട് ശേഖരിക്കുക. പഴ്സനൽ സ്റ്റാഫും ഒപ്പം വേണമെന്ന മന്ത്രിമാരുടെ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചില്ല. ഐഎഎസുകാരാണ് ഒപ്പം പോകുന്നത്.
Post Your Comments