Latest NewsKerala

ഇനിമുതൽ സ്ത്രീ വേഷത്തിൽ തിരുട്ടു സംഘമിറങ്ങുമോ? ഉന്നതതല യോഗം വിളിക്കുമെന്ന് കളക്ടര്‍

കോട്ടയം : ശബരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രീം കോടതി അനുവദിച്ച സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോട്ടയത്ത് ഉന്നതതല യോഗം അടുത്ത ദിവസം വിളിക്കുമെന്ന് കളക്ടര്‍ ഡോ.ബി.എസ് . തിരുമേനി അറിയിച്ചു. ശബരിമലയിൽ എല്ലാ വർഷവും നേരിടുന്ന ഒരു പ്രശ്നമാണ് ഭക്തരുടെ സാധനങ്ങൾ മോഷ്ടിക്കാൻ തമിഴ്‌നാട്ടിൽനിന്ന് എത്തുന്ന തിരുട്ട് സംഘം.

ക്ഷേത്ര ദര്‍ശനത്തിന് സ്ത്രീകള്‍ ഇനി കൂടുതലെത്തുന്ന സാഹചര്യം മുന്നില്‍ കണ്ട് സ്ത്രീകളെ ഭക്തരുടെ വേഷം കെട്ടിച്ച്‌ മോഷണത്തിനിറക്കുമെന്ന സംശയം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. കൂടുതല്‍ വനിതാ പൊലീസിനെ ഇറക്കിയാലും ഇവരെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തെക്കുറിച്ച്‌ അടിയന്തിര ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കളക്ടർ.

തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ വന്‍ മോഷണ സംഘം മണ്ഡലകാലത്ത് സന്നിധാനത്തും എരുമേലിയിലും തമ്പടിക്കുന്നത് പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button