NattuvarthaLatest News

സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവിന്‍റെ പരാക്രമം.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു

മൂവാറ്റുപുഴ : സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവ് വീടിന്‍റെ മുഴുവന്‍ ജനല്‍ചില്ലുകളും കാറിന്‍റെ ചില്ലുകളും അടിച്ചു തകര്‍ത്തു. വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ പി.ജെ.പോളിന്‍റെ വീട്ടിലായിരുന്നു യുവാവിന്‍റെ അക്രമം. ശരീരമാസകലം മുറിവേറ്റ നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് മൂന്നരയോടെ പോളിന്‍റെ ഭാര്യയും മകളും മാത്രമുണ്ടായിരുന്ന വീട്ടില്‍ വൈകിട്ട് മൂന്നരയോടെ അതിക്രമിച്ചു കയറിയ യുവാവ് താഴത്തെ നിലയിലെ ജനാലകളുടെ ചില്ല് അടിച്ചു തകര്‍ത്തു. മുറ്റത്ത് കിടന്നിരുന്ന കാറിന്‍റെ ചില്ലുകളും ജാക്കി ലിവര്‍ ഉപയോഗിച്ച് അടിച്പൊട്ടിച്ചു. പരിഭ്രാന്തരായ ഇരുവരുടെയും നിലവിളി കേട്ട് അയല്‍വാസികളും നാട്ടുകാരും എത്തിയതോടെ അക്രമി വീടിന്‍റെ ഔട്ട്ഹൗസിലേക്ക് ഓടിക്കയറി.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വാഴക്കുളം പൊലീസ് വീട്ടിലെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ ദേഹമാസകലം ചോരയില്‍ കുളിച്ച നിലയിലായിരുന്നു. പൊട്ടിയ ജനല്‍ചില്ലുകള്‍ ഉപയോഗിച്ച് ഇയാള്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കിയെന്നാണ് നാട്ടുകാർ പറഞ്ഞത്. ശരീരത്തിലെ മുറിവുകള്‍ ഗുരുതരമായതിനാല്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയതെന്നും യുവാവിന് മാനസികവിഭ്രാന്തിയുണ്ടോയെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button