പല തവണ എഴുതാനൊരുങ്ങുകയും വിശദമായി എഴുതേണ്ടതു കൊണ്ടു പിന്നെയാകട്ടെ എന്നു വിചാരിക്കുകയും ചെയ്ത ടോപിക് ആണ്. ശബരിമല വിധി വന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ എഴുതേണ്ടത് അനിവാര്യതയായി തോന്നുന്നു. പ്രത്യേകിച്ചും ആര്‍ എസ് എസ് നിലപാട് ഇങ്ങനെ ആകുകയും ചെയ്ത പശ്ചാത്തലത്തില്‍.
പലപ്പോഴും പലരും ചോദിച്ച ചോദ്യമാണ് അത്. എന്തുകൊണ്ട് ‘Proud Hindu’ എന്നു പറയുന്നു… ‘Why cant u say a Proud Human instead’… വിശദമായി മറുപടി പറയേണ്ട ഒന്നായതു കൊണ്ടു മറു ചോദ്യം അതായത് ”can u show me a not so proud Muslim” എന്നതിലേക്ക് ഒതുക്കുകയാണ് പതിവ്… നിരിശ്വരവാദികളായ ഒന്നു രണ്ടു മുസ്ലീങ്ങളെ ഒഴിച്ച് വേറെ ആരെയും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതു കൊണ്ടു അവരു തത്കാലം കളം വിടും… പക്ഷേ അതൊരു ഉഡായിപ്പാണ് എന്ന് അറിയാത്തതല്ല…Explain ചെയ്യാന്‍ അതിന്‍റേതായ സമയം എടുക്കും… അത്രയും കാര്യമായിട്ടു explain ചെയ്താലും… കാര്യം മനസ്സിലായാലും അവര്‍ അംഗീകരിക്കാനും പോണില്ല… അപ്പോള്‍ ഒരാള്‍ക്കു മാത്രമായി അത്രയും സമയം കളയേണ്ട കാര്യമില്ലെന്നും… ഒപ്പം അവര്‍ സ്വന്തം ഫ്രണ്ട് ലിസ്റ്റില്‍ കയറി പ്രൗഡ് മുസ്ലീം അല്ല എന്നു ഒരാളെ കൊണ്ടേലും പറയിക്കാന്‍ കഴിയുമോ എന്നു വെറുതേ എന്‍കിലും ശ്രമിച്ചു.. കഴിയില്ല എന്ന മതേതര യാഥാര്‍ത്ഥ്യം മനസ്സിലാക്കട്ടെ എന്നു കൂടി കരുതിയാണ് ആ മറുചോദ്യം എറിയല്‍….. ഏതായാലും ഇപ്പോള്‍ ഒരല്‍പം വിശദീകരിച്ചു എഴുതേണ്ടത് അനിവാര്യതയാണ് എന്നു തോന്നുന്നു…
പല തവണ പ്രസംഗിച്ചു മടുത്ത ഒരു ഭാഗത്തില്‍ നിന്നു തുടങ്ങാം….
മെക്കാളെ പ്രഭു എന്ന സായിപ്പ് 1835 ഫെബ്രുവരി മാസം 2ന് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നടത്തിയ ഒരു പ്രസംഗമുണ്ട്.. ”I travelled the length and breadth of this Nation, couldnt find a single begger, who is a thief.. ” എന്ന പ്രസംഗം…. ആ പ്രസംഗത്തിന്‍റെ സാരമിതാണ്… ഭാരതത്തിന്‍റെ അങ്ങോളമിങ്ങോളം യാത്ര ചെയ്തു… ഒരു ഭിക്ഷക്കാരനെ പോലും കണ്ടെത്തുവാന്‍ സാധിച്ചില്ല… ഭാരതത്തിന്‍റെ സംബത്ത് അതിശയിപ്പിക്കുന്നതാണ്… അവിടുത്തെ ഒരു ഗ്രാമത്തിന്‍റെ വരുമാനം പോലും ബ്രിട്ടന്‍റെ മൊത്ത വരുമാനത്തെക്കാള്‍ അധികമാണ്. അവിടെ പട്ടിണിയില്ല. അവര്‍ അതിഥിയെ ദൈവത്തെ പോലെ കാണുന്നു.. എല്ലാ വീടുകളിലും ഒരു നേരത്തെ ഭക്ഷണം അതിഥിയ്ക്കായി മാറ്റി വെച്ചിരിക്കുന്നു. ഈ നിലയില്‍ എന്നെന്‍കിലും ഈ രാജ്യത്തെ കീഴടക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.. അവരെ കീഴടക്കണമെന്‍കില്‍ അവരുടെ നട്ടെല്ല് ഒടിയ്ക്കണം… ആ നട്ടെല്ല് അവരുടെ ആത്മീയതയാണ്… നമ്മളെക്കാള്‍ താഴ്ന്നതാണ് അവരെന്ന് അവരെ കൊണ്ടു തോന്നിപ്പിക്കണം… അതിനു അവരുടെ വിദ്യാഭ്യാസ പദ്ധതിയെ നമ്മള്‍ പൊളിച്ചെഴുതണം… ”
അതിസുന്ദരമായ പ്ലാന്‍ ആയിരുന്നു… ഈ പ്രസംഗം കഴിഞ്ഞ് 112വര്‍ഷവും ആറു മാസവും 12ദിവസവും അവര്‍ വീണ്ടും ഭരിച്ചു… ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉണ്ടായിരുന്ന നമ്മുടെ രാജ്യത്തെ രണ്ടു നൂറ്റാണ്ടുകളോളം അവര്‍ അടക്കി ഭരിച്ചത് വെറും 6000പേരെയും വെച്ചായിരുന്നു… ഇതാണ് മസ്തിഷ്ക പ്രക്ഷാളനത്തിന്‍റെ വിജയം. ആനയേയും സിംഹത്തെയുമൊക്കെ സര്‍ക്കസുകാരന്‍ ഒരു വടികൊണ്ടു നിയന്ത്രിച്ചു നിര്‍ത്തുന്നതു പോലൊരു പ്രതിഭാസം… നമ്മളിപ്പോഴും കരുതുന്നതു നമ്മള്‍ സമരം ചെയ്തു സ്വാതന്ത്ര്യം മേടിച്ചു എന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഭാരം പേറി നിന്ന സായിപ്പിനു നിവൃത്തിയില്ലാത്തതു കൊണ്ടു ഉപേക്ഷിച്ചു പോയതാണ് ഇന്നത്തെ സ്വാതന്ത്ര്യം. സവര്‍ക്കര്‍ തന്ത്രപരമായി നിലപാടെടുത്തിനു അദ്ധേഹം അനുഭവിച്ച കഷ്ടനഷ്ടങ്ങളൊന്നും മാനിക്കാതെ അദ്ധേഹത്തെ ഷൂ വര്‍ക്കര്‍ എന്നു ചില ആധുനികന്‍മാര് വിളിക്കാറുണ്ട്. അതു അദ്ധേഹത്തിനു ചേരില്ല. അത് കൂടുതല്‍ ഇണങ്ങുന്നതു മറ്റു പലര്‍ക്കുമാണ്. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ഭാരതീയരെ ബ്രിട്ടനു വേണ്ടി യുദ്ധം ചെയ്യിച്ചാല്‍ സ്വാതന്ത്ര്യം തരാം എന്ന കരാറിന്‍മേല്‍ തങ്ങളെ അടിമകളാക്കി വെച്ചിരുന്നവര്‍ക്കു വേണ്ടി ചാകാന്‍ പറഞ്ഞു വിട്ടപ്പോള്‍ അതു ബ്രിട്ടീഷുകാരന്‍റെ പാദസേവനം അല്ലായിരുന്നോ ?? അവനു വേണ്ടി വിടുപണി ചെയ്ത് മേടിച്ചെടുത്തതിനെയാണോ സമരം എന്നു വിളിക്കുന്നത് ??? കൂടെ കിടന്നാല്‍ വേശ്യയ്ക്കു കാശു കിട്ടും… അതിനെ ആരും അധ്വാനം എന്നു വിളിക്കാറില്ല. ബ്രിട്ടീഷുകാരനോടു സമരം ചെയ്തല്ല പകരം അവനു സേവനം ചെയ്തു മാത്രം മേടിച്ചതാണ് ഇന്ന് കാണുന്ന Republic. അതു കൊണ്ടാണ് സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയ്ക്ക് നേരേ തിരിഞ്ഞത്. ബ്രിട്ടനാണ് ശത്രു. ശത്രുവിന്‍റെ ശത്രു മിത്രം. ജപ്പാനോടൊപ്പം നമ്മള്‍ നില്‍ക്കണം.. ബ്രിട്ടനു വേണ്ടിയല്ല ബ്രിട്ടനെതിരെ യുദ്ധം ചെയ്യണം യുദ്ധത്തിന്‍റെ നടുക്ക് നില്‍ക്കുന്ന ബ്രിട്ടനു നാടു വിടേണ്ടി വരും… യഥാര്‍ത്ഥ Quit India… പക്ഷേ സംഭവിച്ചതു അതല്ല. ആ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വീണ്ടും എഴുതി സമയം കളയുന്നില്ല. പക്ഷേ ആ ചരിത്രത്തെ ശരിയായി പഠിക്കാനോ പഠിപ്പിക്കാനോ ഇവിടെ ആരും തയ്യാറാകില്ല. അതിലേക്ക് കൃത്യമായി ചിന്തിക്കാന്‍ പോലും തയ്യാറാകില്ല. കാരണം ജനം ചിന്തിച്ചു തുടങ്ങിയാല്‍ അധികാരത്തിന്‍റെ അട്ടിപ്പേറവകാശം എടുത്തു വെച്ചിരിക്കുന്ന പല കുടുംബക്കാരും സാധാരണക്കാരായി മാറും… അതു കൊണ്ട് തന്നെ അവര്‍ക്ക് പഥ്യം മെക്കാളെയെ തന്നെ ഇന്ത്യന്‍ ജനത പിന്തുടരുന്നതാണ്. നമ്മള്‍ ജപ്പാനെയും ഇസ്രായേലിനെയും നോക്കി കയ്യടിച്ചിട്ടു കാര്യമില്ല. അവര്‍ക്കു മുന്നോട്ടു പോകാന്‍ കഴിയുന്നത് വാശി കൊണ്ടാണ്. എന്‍റെ ജനത ഒന്നാമതാകണം… എന്‍റെ രാജ്യം ഒന്നാമതാകണം എന്ന വാശി കൊണ്ട്… ഇസ്രായേലിനെ പോലെ പൊരുതി നില്‍ക്കുന്ന ഒരു രാജ്യം വേറെയില്ല… യുദ്ധമൊഴിഞ്ഞ നേരമില്ല… ഒറ്റപ്പെടലിന്‍റെ അപമാനച്ചുഴിയിലാണ്… പക്ഷേ സ്വത്വ ബോധം വിടാന്‍ തയ്യാറല്ല. അതാണ് അവരെ വേറിട്ടു നിര്‍ത്തുന്നതും. ഈ സ്വത്വ ബോധമാണ് നമുക്ക് പലപ്പോഴും ഇല്ലാതെ പോകുന്നത്. കടലു കടന്നു വന്ന ആശയങ്ങളെയൊക്കെ സ്വീകരിച്ചു… ക്രിസ്തുവിനും നബിയ്ക്കും ഇനിയൊരേലുമുണ്ടേല്‍ അവര്‍ക്കും സ്വാഗതം. പക്ഷേ ആരൊക്കെ വന്നാലും എന്‍റെ വീടു വീഴാതെ കാക്കുക എന്ന ഉത്തരവാദിത്വം എനിക്കുണ്ട്. മതേതരത്വം വേണ്ട. മതനിരപേക്ഷതയാകാം. കാരണം… എന്‍റെ സമൂഹം വളരെ നല്ലതാണെന്നും ചുറ്റുമുള്ളവര്‍ നല്ല വ്യക്തികളാണെന്നും എനിക്കറിയാം. പക്ഷേ എന്‍റെ വീടിനു അതിരുണ്ട്. മതിലുണ്ട്. ഗേറ്റുണ്ട് വാതിലുകളുണ്ട്. കാരണം എന്‍റെ സുരക്ഷയാണ് പരമപ്രധാനം. ആ സുരക്ഷയില്‍ നിന്നു കൊണ്ടു ഏതളവു വരേയും മറ്റൊരാളോട് സൗഹൃദത്തിനു ഞാന്‍ തയ്യാറാണ്. ആ സുരക്ഷ മാറ്റിവെച്ചു ഞാനിറങ്ങി ചെന്നാല്‍ എന്‍റെ കുടുംബവും സ്വത്തും അഭിമാനവും നഷ്ടപ്പെട്ടിട്ടുണ്ടാകും. സോഷ്യല്‍ മീഡിയയിലെ സംവാദങ്ങളും തര്‍ക്കങ്ങളും ആ വാദം ശക്തമാക്കിയിട്ടേയുള്ളൂ. മതേതര ഹിന്ദുക്കളെ പ്രോത്സാഹിപ്പിച്ച് നിരീശ്വരവാദി പട്ടം കെട്ടിക്കാന്‍ തയ്യാറാകുന്ന മുസ്ലീങ്ങള്‍ കൃത്യമായും മതവിശ്വാസികളാണ്. ഒരു മതേതര പട്ടത്തിനും വേണ്ടി തന്‍റെ പൈതൃകത്തെ തള്ളിപ്പറയാന്‍ അവര്‍ തയ്യാറാകില്ല. പക്ഷേ മതേതര ഹിന്ദുവിന്‍റെ അസ്കിത വേറേയാണ്. അവന്‍ പുരോഗമനന്‍ ആകാം ആദ്യം കത്തിവെയ്ക്കുന്നത് സ്വന്തം പൈതൃകത്തിലാണ്. അവരതില്‍ കത്തിവെച്ചോട്ടെ. പ്രശ്നമില്ല. കാരണം ഇതു ഭാരതമാണ്.. ചൈനയോ പാകിസ്ഥാനോ അല്ല. അവര്‍ക്കും എനിക്കും സ്വാതന്ത്ര്യമുണ്ട്. വിശ്വാമിത്രനെയും ചാര്‍വാകനെയും ഒരു പോലെ ബഹുമാനിച്ച രാമന്‍റെ നാടാണ്. അതുകൊണ്ടു അവര്‍ ഇഷ്ടമുള്ളതു ചെയ്തുകൊള്ളട്ടെ. പക്ഷേ എനിക്കു അതു സംരക്ഷിക്കാനും സ്വാതന്ത്ര്യമുണ്ട്. കാരണം നാളെ ഇതു ഭാരതത്തിന്‍റെ സ്വഭാവമല്ലാതെ ചൈനയുടെയോ പാകിസ്ഥാന്‍റെയോ സ്വഭാവം കാണിക്കാതിരിക്കാന്‍… എന്‍റെയും എന്നെ എതിര്‍ക്കുന്നവരുടെയും സ്വാതന്ത്ര്യം ഒരുപോലെ കാക്കാന്‍ എനിക്കു ഭാരതത്തിന്‍റെ ഹൈന്ദവ ആത്മാവിനെ മുറുകെ പിടിക്കേണ്ടതുണ്ട്. അതു തുടര്‍ന്നും ചെയ്യും. മെക്കാളെയല്ല അവന്‍റെ അപ്പന്‍ സായിപ്പു വന്നാലും ഞാന്‍ പറയും I am a proud Hindu എന്ന്. അവരുടെ മുഖത്തു നോക്കി ഞാന്‍ വിവേകാനന്ദനെ ഉദ്ധരിക്കും ”I thank you in the name of most anvient civilization.. I thank you in nane of mother of all cultures.. I thank you in name of most ancient race”.. അത്രേയുള്ളൂ… ഞാനാണ്… എന്‍റെ പൂര്‍വികരാണ് ഇവിടെ ഉണ്ടായിരുന്നത്… അവരാണ് വഴിതെളിച്ചത്…പഴക്കം തമിഴിനായാലും സംസ്കൃതത്തിനായാലും എന്‍റേതാണെന്ന്… ലോകത്ത് ആദ്യമായി ശസ്ത്രക്രിയ നടത്തിയത് എന്‍റെ പൂര്‍വികനാണെന്ന്….. ലോകത്തെ ഏറ്റവും പഴക്കമുള്ള ഇന്നും പ്രവര്‍ത്തന സജ്ജമായ അണക്കെട്ടു നില്‍ക്കുന്നത് എന്‍റെ മണ്ണിലാണെന്ന്….. സസ്യങ്ങള്‍ക്കു ജീവനും കോശവും ശ്വാസവുമുണ്ടെന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു എഴുതിയ ഋഷിവര്യന്‍ എന്‍റെ പൂര്‍വികന്‍ പരാശരനാണെന്ന്… ഓക്സ്ഫോര്‍ഡും ഹാര്‍വാര്‍ഡും കാലികള്‍ മേഞ്ഞു നടന്ന കാലത്ത് നളന്ദയും തക്ഷയിലയും തേടി പാശ്ചാത്ത്യര്‍ ഈ മണ്ണിലേയ്ക്ക് കടന്നു വന്നിട്ടുണ്ടെന്ന്… പ്രകാശ വേഗം ആദ്യം ഗണിച്ചത് വേദങ്ങളിലെ ഭാഷ്യങ്ങളില്‍ നിന്നാണെന്ന്… ലോകത്തെ ഏറ്റവും വലിയ ഇതിഹാസം എന്‍റെ പൈതക സ്വത്താണെന്ന്….
ഇന്നലെ ഇവിടെ അവരുണ്ടായിരുന്നു…. ഇന്നു ഞാനുണ്ട്… നാളെ എന്‍റെ തലമുറകളുണ്ടാകും….ഭാരതം വീണ്ടും വിശ്വസിംഹാസനത്തിലിരിക്കണം… അതുകൊണ്ടു വീണ്ടും വീണ്ടും പറയും I am a Proud Hindu….. …
ശബരിമലയില്‍ യുവതികള്‍ കയറണോ വേണ്ടയോ എന്നത് സ്മൃതി വിഷയമാണെന്ന ചിദാനന്ദപുരി സ്വാമികളുടെ നിലപാടാണ് എന്‍റേതും… ബ്രാഹ്മണന്‍റെ മകനു മാത്രം പൂജ എന്ന രീതിയെ ആര്‍ എസ് എസ് മറികടന്നത് പാലിയം വിളംബരത്തിലൂടെയാണ്. മാധവ്ജി എന്ന ഋഷി തുല്ല്യന്‍ പത്തു വര്‍ഷമാണ് അതിനു വേണ്ടി തയ്യാറെടുത്തത്. സമൂഹത്തിന്‍റെ താഴെത്തട്ടിലേക്ക് അതെത്തിക്കാനും ജനങ്ങളില്‍ ബോധ്യം സൃഷ്ടിക്കാനും അദ്ധേഹം പത്തു വര്‍ഷം സമയമെടുത്തു… സംഘത്തിനു ഹിന്ദുത്വത്തോടുള്ള പുരോഗമന നിലപാടിനു അതിലും നല്ല ഉദാഹരണം വേറെ ചൂണ്ടിക്കാട്ടാനുണ്ടാകില്ല. അതു കൊണ്ടാണ് സംഘം സ്ഥാപിക്കപ്പെട്ട് ഒരു നൂറ്റാണ്ടാകുംബോഴേക്കും ഭാരതത്തില്‍ കാവിക്കൊടി അജയ്യമായി പാറുന്നത്.. തുറന്ന സമീപനങ്ങളില്‍ നിന്നാണ് മോദിയേയും അടല്‍ജിയേയും ജോഷിയേയും അമിത് ഷായേയും ഒക്കെ സൃഷ്ടിക്കുന്നത്. ശബരിമല വിഷയത്തില്‍ ആര്‍ എസ് എസ് എന്ന പ്രസ്ഥാനത്തിനു ഇങ്ങനെ മാത്രമേ നിലപാടെടുക്കാന്‍ കഴിയൂ… ആ നിലപാടില്‍ ശരിയുണ്ട്… പക്ഷേ………. സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നു കാണേണ്ടതു പ്രധാനമായിരുന്നു… ആരും വാഹനങ്ങളോ സൗകര്യങ്ങളോ ഒരുക്കാതെ അരലക്ഷത്തോളം സ്ത്രീകള്‍ പുറത്തേക്കു വന്നത് ഭീമമായ ജനവികാരത്തെയാണ് കാണിക്കുന്നത്. ആ വികാരം ആരും കണ്ടില്ലെന്നത് അത്ഭുതമാണ്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോ വേണ്ടയോ എന്നതു കോടതിയോ അവിശ്വാസികളോ തീരുമാനിക്കേണ്ട വിഷയമല്ല…. അതു ആചാര്യന്‍മാരും വിശ്വാസി പ്രതിനിധികളും സന്യാസ മഠങ്ങളും തന്ത്രിയും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്…അതല്ലാതെ കോടതി പറഞ്ഞു എന്ന പേരില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല…. ഒരു കൂട്ടം വേശ്യകളും അരാജവാദികളും ഹിന്ദുക്കളെ വെല്ലുവിളിക്കുകയും അവരെ നോക്കി ഗോഷ്ടികാണിക്കുകയും അയ്യപ്പനെ അപമാനിക്കുകയും ചെയ്യുംബോള്‍, അതിനെ ഭാവിയിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും തകര്‍ക്കാനുള്ള ചവിട്ടുപടിയാക്കുംബോള്‍ പൊരുതുക തന്നെ വേണം എന്നാണ് എന്‍റെ പക്ഷം…
Post Your Comments